Kerala
അങ്കമാലിയില്‍ വീട്ടമ്മ മിന്നലേറ്റ് മരിച്ചു

അങ്കമാലി | അങ്കമാലി മൂക്കന്നൂരില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. കൊറോട്ടുകൂടി വീട്ടില്‍ അമ്മിണി(64)യാണ് മരിച്ചത്. വീടിന് സമീപത്ത് കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ഇടിമിന്നലേറ്റത്.
അതേസമയം ഇടുക്കി ഭൂമിയാം കുളത്ത് ഇടിമിന്നല്‍ ഏറ്റ് അഞ്ച് പശുക്കള്‍ ചത്തു. ഭൂമിയാം കുളം കാളവനാട്ടു ഡൊമിനിക്കിന്റെ രണ്ട് പശുക്കളും അച്ചാരു കുടിയില്‍ സൂസമ്മയുടെ രണ്ട് പശുക്കളും ഒരുകിടാവുമാണ് ഇടിമിന്നലേറ്റ് ചത്തത്.
---- facebook comment plugin here -----