Kerala
ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ട് മടങ്ങവെ രണ്ട് പേര്‍ പാറക്കെട്ടില്‍ വീണ് മരിച്ചു

ഇടുക്കി | കാഞ്ഞാര്‍ കൂവപ്പള്ളിയില്‍ വെള്ളച്ചാട്ടത്തിനു സമീപം പാറക്കെട്ടില്‍ നിന്ന് വീണ് രണ്ടു പേര്‍ മരിച്ചു. മൂലമറ്റം സ്വദേശികളായ ജയ കൃഷ്ണന്‍, ഹരി എന്നിവരാണ് മരിച്ചത്.
ഇവരുള്‍പ്പെടെ നാലംഗ സംഘം വെള്ളച്ചാട്ടം കണ്ട് മടങ്ങിയപ്പോള്‍ രണ്ട് പേര്‍ കാലു വഴുതി പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. തൊടുപുഴ അഗ്‌നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്
---- facebook comment plugin here -----