Connect with us

Ongoing News

സഊദിയില്‍ കൊവിഡ് ബാധിച്ച് മലയാളിയടക്കം മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

ഹബീസ് ഖാന്‍

ദമാം  | സഊദിയില്‍ കൊവിഡ് 19 ബാധിച്ച് മൂന്നുപേര്‍ മരണപ്പെടുകയും പുതുതായി 1,223 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുല്‍ ആലി റിയാദില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ 115 പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് . 142 പേര്‍ പുതുതായി രോഗ മുക്തി നേടിയതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 2,357 ആയി ഉയര്‍ന്നിട്ടുണ്ട്

ഹുഫൂഫില്‍ ഒരു സ്വദേശിയും , മക്ക, ജിദ്ദ എന്നിവിടങ്ങളില്‍ രണ്ട് വിദേശികളുമാണ് മരണപ്പെട്ടത് . മരണപെട്ടവര്‍ 39 വയസ്സിനും 72 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് . ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 139 ആയി

മക്കയിയിലും (272) റിയാദിലും (267) മദീനയിലുമാണ് (217) രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് . ജിദ്ദ (117), ബൈഷ് (113), ഉനൈസ (54), ദമാം (51),ബുറൈദ (20), അല്‍ജുബൈല്‍ (19), അല്‍ഹുഫുഫ് (17), അബ്‌ഖൈഖ് (17), അല്‍ആരിദ (14),ത്വാഇഫ് (10), അബൂ അരീഷ് (10), ഖുലൈസ് (3), തബുക് (3) ), അല്‍സുല്‍ഫി (3),സാജിര്‍ (3), അല്‍ഖത്തീഫ് (2), ഹഫര്‍ അല്‍ബാത്തിന്‍ (2), അല്‍ഖുറയ്യാത്ത് (2), വാദി അല്‍ദവാസിര്‍ (2), അല്‍മജാറിദ (1) ,ഖമീസ് മുഷൈത് (1), അല്‍ഖോബര്‍ (1), ജിസാന്‍ (1), അറാര്‍ (1) എന്നിങ്ങനെയാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്

മരണപെട്ടവരില്‍ ഒരു മലയാളിയും
സഊദിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപെട്ടു.ആലപ്പുഴ ആദി കാട്ടു കുളങ്ങര മുഹമ്മദ് റാവുത്തരുടെ മകന്‍ ഹബീസ് ഖാനാണ് (48 ) മരണപ്പെട്ടത് . ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി

ഉനൈസ സനാഇയ്യയില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം ഹയാത്ത് ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണുള്ളത്

ഭാര്യ : റംല . മക്കള്‍ : മിന്‍ഹാജ് , ബിലാല്‍

Latest