ലോക്ക് ഡൗണ്‍: ഡല്‍ഹിയില്‍ നടപടി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചെന്ന് കെജ്‌രിവാള്‍

Posted on: April 26, 2020 1:58 pm | Last updated: April 26, 2020 at 4:57 pm

ന്യൂഡല്‍ഹി | ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതില്‍ കൂടുതലായുള്ള ഒരിളവും ഡല്‍ഹിയില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രത്തില്‍ മാര്‍ഗനിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുക. മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ പ്രവര്‍ത്തിക്കും. പലചരക്കു കട, പഴം-പച്ചക്കറി കടകള്‍ തുടങ്ങിയവക്കും തുറന്നു പ്രവര്‍ത്തിക്കാം. ജനവാസ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട കടകളും തുറക്കും. ഇതൊഴികെയുള്ള ഷോപ്പിംഗ് കോംപ്ലക്‌സ്, മാര്‍ക്കറ്റുകള്‍ എന്നിവയൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. കെജ്‌രിവാള്‍ പറഞ്ഞു. നഗരത്തിലെ 90ല്‍ പരം വരുന്ന കൊവിഡ് ബാധിത മേഖലകളിലൊന്നും കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. നിയന്ത്രണം മെയ് മൂന്നു വരെ ഇതുപ്രകാരം തുടരും.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ നിങ്ങളെല്ലാം കഠിനമായി പ്രയത്‌നിച്ചിട്ടുണ്ടെന്നും അത് നിലനിര്‍ത്തേണ്ടതുണ്ടെന്നും സംസ്ഥാനത്തെ ജനങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.