Connect with us

Gulf

ന്യൂമോണിയ; കൊല്ലം പുനലൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

Published

|

Last Updated

റിയാദ് | ന്യൂമോണിയ ബാധിച്ച് റിയാദില്‍ ചികിത്സയിലായിരുന്ന കൊല്ലം പുനലൂര്‍ സ്വദേശി മരിച്ചു. പുനലൂര്‍ ഇളമ്പല്‍ വൈജയന്തി ഭവനില്‍ വിജയകുമാര്‍ എന്ന ബിജിയാണ് (52) ശുമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ദിവസമാണ് വിജയകുമാറിനെ പനിയും ചുമയും രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വെച്ച് കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു, ആരോഗ്യ വകുപ്പ് വീണ്ടും ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. മാതാവ് : സരസ. ഭാര്യ : ശ്രീജ. മക്കള്‍ : മീനാക്ഷി, സൂര്യ.