Connect with us

Covid19

ലോകത്ത് കൊവിഡ് മരണം രണ്ടുലക്ഷം കവിഞ്ഞു; രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തോടടുക്കുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് | ആഗോള തലത്തില്‍ രണ്ടു ലക്ഷത്തിലധികം ജീവനുകള്‍ കവര്‍ന്ന് കൊവിഡ്. മഹാമാരി ബാധിച്ചവരുടെ എണ്ണം 30 ലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. 203,289 ആണ് ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ. 2,921,201 ആണ് രോഗം ബാധിച്ചവരുടെ എണ്ണം. 8,36,970 പേര്‍ രോഗമുക്തരായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്- 54,265. ഇവിടെ 960,896 പേര്‍ കൊവിഡ് പോസിറ്റീവാണ്. ഇറ്റലിയാണ് മരണ സംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്നത്. 26,384 പേര്‍ക്കാണ് ഇറ്റലിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 1,95,351 ആണ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

സ്‌പെയിനില്‍ 22,902, ഫ്രാന്‍സില്‍ 22,614, ബ്രിട്ടനില്‍ 20,319 എന്നിങ്ങനെയാണ് മരണം സംഭവിച്ചിട്ടുള്ളത്. സ്‌പെയിനില്‍ 2,23,759ഉം ഫ്രാന്‍സില്‍ 1,61,488ഉം ബ്രിട്ടനില്‍ 1,48,377ഉം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് ഏറ്റവും കൂടുതല്‍ വിനാശം വിതച്ച യു എസിലെ ന്യൂയോര്‍ക്കില്‍ കൊവിഡ് കേസുകള്‍ ഒമ്പതര ലക്ഷം കവിഞ്ഞിട്ടുണ്ട്. കൊവിഡ് 19 വൈറസ് ബാധിച്ചുള്ള ആദ്യ മരണം ചൈന ഔദ്യോഗികമായി പുറത്തുവിട്ട് നാലു മാസം പിന്നിട്ടപ്പോഴാണ് ഈ കണക്കുകള്‍.

Latest