Connect with us

Gulf

പ്രവാസികളുടെ മടങ്ങിവരവ്: പിവി അന്‍വറുമായി ചര്‍ച്ച നടത്തി സംഘടനകള്‍

Published

|

Last Updated

ജിദ്ദ | ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടങ്ങി വരവു സംബന്ധിച്ചും, അവരുടെ ക്വാറന്റ്റൈന്‍ സംബന്ധമായും നിലമ്പൂര്‍ എംഎല്‍എ ശ്രീ. പി.വി അന്‍വറുമായി വിവിധ രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മാ പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. അസാധാരണ പ്രതിസന്ധി അനുഭവപ്പെടുന്ന ഈ ലോക്ഡൗണ്‍ കാലത്ത് പ്രവാസികള്‍ നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായി.

പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവു സംബന്ധിച്ചും നിലമ്പൂര്‍ മണ്ഡലത്തില്‍ ഒരുക്കാനിരിക്കുന്ന ക്വാറന്റ്റൈന്‍ സൗകര്യങ്ങളെ കുറിച്ചുമെല്ലാം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ നിലമ്പൂര്‍ മണ്ഡലം തല കൂട്ടായ്മകളുടെ ഭാരവാഹികള്‍ എംഎല്‍എ യുമായി ആശങ്കകള്‍ പങ്കു വെച്ചു.

എത്ര പേര്‍ വന്നാലും മികച്ച സൗകര്യങ്ങളാകും നാട്ടില്‍ പ്രവാസികള്‍ക്കായി ഒരുക്കുകയെന്നും ആ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും മറുപടി പ്രസംഗത്തില്‍ പി വി അന്‍വര്‍ പറഞ്ഞു. മണ്ഡലത്തിലെ പ്രവാസികളുടെ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് എന്ത് ആവശ്യം നേരിട്ടാലും തന്നെ അറിയിച്ചാല്‍ മതിയെന്നും എംഎല്‍എ പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ ജിസിസി രാജ്യങ്ങളിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറു പേര്‍ സംബന്ധിച്ചു. റിയാദ് നിലമ്പൂര്‍ കൂട്ടായ്മ പ്രതിനിധി ഹിദായത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. “നിയോ” ജിദ്ദാ പ്രസിഡണ്ട് ഹുസൈന്‍ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. “നിയോ” ജന. സെക്രട്ടറി ജുനൈസ് കെ.ടി വീഡിയോ കോണ്‍ഫറന്‍സ് ഹോസ്റ്റു ചെയ്തു.

വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നാസര്‍ കരുളായി (“നിയോ” ജിദ്ദ), അബ്ദുല്ല വല്ലാഞ്ചിറ (റിയാദ് കൂട്ടായ്മ), ഷിബു മേലേതില്‍ (നീപാസ്, ദമാം), ബാലകൃഷ്ണന്‍ അല്ലിപ്ര (ദുബായ് പ്രവാസി അസോസിയേഷന്‍), മജീദ് മൂത്തേടം (ഖത്തര്‍ നിലമ്പൂര്‍ കൂട്ടം), രാജേഷ് വി.കെ (കനോലി, ബഹറൈന്‍), ഹാരിസ് മേത്തല (ഒമാന്‍ നിലമ്പൂര്‍ കൂട്ടായ്മ), ജോസഫ് എം.എ (നിംപാക്, കുവൈത്ത്) എന്നിവര്‍ സംസാരിച്ചു.

റിയാദില്‍ നിന്ന് ഷാജി മേലേതില്‍, റസാഖ് പൂക്കോട്ടുമ്പാടം, ഷംല ചീനിക്കല്‍, മുജീബ് ഉപ്പട എന്നിവരും മക്കയില്‍ നിന്ന് മുഹമ്മദ് ബശീറും, ദമാമില്‍ നിന്ന് അഡ്വ. റിയാസ്, അനീഷ് പുതിയചിറക്കല്‍ എന്നിവരും, ജിദ്ദയില്‍ നിന്ന് വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നജീബ് കളപ്പാടന്‍, ഹംസ സൈക്കോ, സൈഫുദ്ദീന്‍, പിസിഎ റഹ്മാന്‍, അബൂട്ടി പള്ളത്ത്, അനീഷ് ടികെ, ഗഫൂര്‍ എടക്കര, ഹംസ നിലമ്പൂര്‍, നാസര്‍ കല്ലിങ്ങപാടന്‍, സലീം ചുങ്കത്തറ എന്നിവരും ദുബായില്‍ നിന്ന് അബ്ദുല്‍ സലാം, നാസര്‍ എടപ്പറ്റ എന്നിവരും സംസാരിച്ചു.

“നിയോ” ട്രഷറര്‍ സൈഫുദ്ദീന്‍ വാഴയില്‍ നന്ദി പറഞ്ഞു.