Connect with us

Covid19

ശമ്പളം പിടിക്കുന്നതില്‍ പുന:പരിശോധനയില്ല; തിരിച്ച് നല്‍കും: മന്ത്രി തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുന്നതില്‍ പുനഃപരിശോധനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നല്‍കും. അത് എപ്പോള്‍ തിരികെ നല്‍കണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വിഷയത്തില്‍ പ്രതിപക്ഷ സംഘടനകള്‍ സ്വീകരിച്ച നിലപാട് ആശാസ്യമല്ല. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചുള്ള ഇവരുടെ സമരം പ്രതിഷേധാര്‍ഹമാണ്. ഇവര്‍ക്ക് എന്ത് സാമൂഹിക പ്രതിബന്ധതയാണുള്ളതെന്നും മന്ത്രി ചോദിച്ചു.

അസാധാരണമായ സാഹചര്യമാണ് നിലവിലുള്ളത്. കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പോലും പണമില്ല. ഏപ്രില്‍ മാസത്തെ വരുമാനം 250 കോടി രൂപ മാത്രമാണ്.
കേന്ദ്രസര്‍ക്കാര്‍ ചെയ്തത് പോലെ ഡി എയൊന്നും സംസ്ഥാന സര്‍ക്കാര്‍ കുറക്കുന്നില്ല. ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസുകാരുടെയും ശമ്പളം പിടിക്കുമെന്നും മാധ്യമങ്ങളോട് മന്ത്രി വ്യക്തമാക്കി.

Latest