കേന്ദ്രത്തിന്റെ ഇളവുകള്‍ കേരളത്തിനും ബാധകം; കടകള്‍ തുറക്കാം: ചീഫ് സെക്രട്ടറി

Posted on: April 25, 2020 10:38 am | Last updated: April 25, 2020 at 2:30 pm

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കേരളത്തിലും കടകള്‍ തുറക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് . കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുള്ളതനുസരിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ തടസ്സമില്ല. ഏതെല്ലാം ഷോപ്പുകള്‍ തുറക്കാമെന്നത് ഉത്തരവില്‍ പറയുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചീഫ് സെക്രട്ടറി പറഞ്ഞു.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കാമെന്ന് കേന്ദ്ര ഉത്തരവിലുണ്ട്. ജ്വല്ലറി അടക്കമുള്ള ഷോപ്പുകള്‍ തുറക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

അതേ സമയം ഗ്രാമങ്ങളിലെ കടകള്‍ സജീവമാകണമെങ്കില്‍ നഗരങ്ങളില്‍ കൂടി കടകള്‍ തുറക്കേണ്ടി വരുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഗ്രാമങ്ങളിലെ ചെറിയ കടകളിലേക്ക് നഗരങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നല്‍കിയ ഇളവുകള്‍ ആലോചിച്ച ശേഷം കേരളത്തില്‍ നടപ്പാക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു.