Connect with us

Covid19

അടുത്ത അധ്യയന വര്‍ഷത്തില്‍ മുഖാവരണം നിര്‍ബന്ധമാക്കി

Published

|

Last Updated

കോഴിക്കോട്  |സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കി.

മേയ് 30നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തി.
രണ്ടു മുഖാവരണങ്ങളാണ് ഒരുകുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് ഇവയുടെ നിര്‍മാണം.

---- facebook comment plugin here -----

Latest