Connect with us

Covid19

ഒന്നരമാസത്തെ ചികിത്സക്കൊടുവില്‍ പത്തനംതിട്ട സ്വദേശിക്ക് കൊവിഡ് രോഗ മുക്തി

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് 19 വൈറസ് ബാധിച്ച് ഒന്നരമാസമായി ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി രോഗമുക്തി നേടി. വടശേരിക്കര സ്വദേശിക്ക് തുടര്‍ച്ചയായി നടത്തിയ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആണ്. ഇതോടെ ഇവര്‍ക്ക് ഉടന്‍ ആശുപത്രി വിടാനായേക്കുമെന്നാണ് അറിയുന്നത്.

നാല്പത്തിയഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം രോഗമുക്തി നേടുന്ന രാജ്യത്തെ തന്നെ ആദ്യത്തെ കേസാണിത്. മാര്‍ച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് മാര്‍ച്ച് പത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആദ്യഘട്ട ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന്ഐവര്‍വെക്ടിന്‍ മരുന്ന് പരീക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ ഇടവിട്ട് മരുന്ന് നല്‍കി .എന്നാല്‍ അതിന് ശേഷമുള്ള ആദ്യ ഫലം പോസിറ്റീവായിരുന്നു. തിങ്കളാഴ്ച മുതല്‍ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ ഫലമാണ് തുടര്‍ച്ചയായി നെഗറ്റീവായിരിക്കുന്നത്.

ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. ഇവരുടെ മകള്‍ രണ്ടാഴ്ച മുന്‍പ് രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

---- facebook comment plugin here -----

Latest