Connect with us

Covid19

ബറോഡയില്‍ മൂന്ന് സൈനികര്‍ക്ക് കൊവിഡ്

Published

|

Last Updated

ബറോഡ | ഗുജറാത്തിലെ ബറോഡയില്‍ മൂന്നു സൈനികര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. സൈനികരുമായി ഇടപഴകിയ 28 പേരെ ക്വാറന്റൈനിലാക്കി.

എ ടി എം കൗണ്ടറില്‍ പണം പിന്‍വലിക്കാന്‍ സൈനികര്‍ പോയിരുന്നു. ഇവിടെ നിന്നാകാം വൈറസ് വ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഗുജറാത്തില്‍ പുതിയ 217 കേസുകള്‍ ഉള്‍പ്പെടെ 2,624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പതു പേര്‍ ഇതുവരെ കൊവിഡ് വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.

Latest