Connect with us

Gulf

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ വ്രതാരംഭം

Published

|

Last Updated

ദമാം | സഊദിയില്‍ റമസാന്‍ മാസപ്പിറവി ദൃശ്യമായതോടെ നാളെ (ഏപ്രില്‍ 24 വെള്ളിയാഴ്ച) മുതല്‍ വ്രതം ആരംഭിക്കുമെന്ന് സഊദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് ഗവര്‍ണറേറ്റിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്.
നേരത്തെ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചായിരുന്നു ഹോത്ത സുദൈറിലെ “മജ്മ സര്‍വകലാശാല” യുടെ ആഭിമുഖ്യത്തില്‍ നിരീക്ഷണം നടത്തിയത്. പ്രശസ്ത വാന നിരീക്ഷകനായ അബ്ദുല്ല അല്‍ ഖുദൈറിന്റെ നേതൃത്വത്തിലുള്ള ഏഴ് പേരാണ് നിരീക്ഷണ സംഘത്തിലുണ്ടായിരുന്നത്. കേരളത്തിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് വ്രതാരംഭം.

Latest