Connect with us

Kerala

സ്പ്രിന്‍ക്ലര്‍: മടിശ്ശീലയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടി കോടതിയുടെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. മുന്നിലൊരു കേസ് വന്നാല്‍ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്കു പോകുകയെന്നത് ഏതു കോടതിയും ചെയ്യുന്നതാണ്. അത് വസ്തുത മനസിലാക്കാനാണ്. വിവാദങ്ങളില്ലാത്തതില്‍ വിഷമമനുഭവിക്കുന്നവരാണ് വീണ്ടും വീണ്ടും ഇത് കുത്തിപ്പൊക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരികയാണ് ചെയ്യേണ്ടത്.

പലര്‍ക്കും പല അഭിപ്രായവുമുണ്ടാവും. വെറുതെ ഓരോന്നു പറയുന്നതിനെല്ലാം മറുപടി നല്‍കി സമയം കളയാനല്ല ഞാനീ കസേരയിലിരിക്കുന്നത്. മടിശ്ശീലയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ. അതുകൊണ്ട് ഒരുതരത്തിലുമുള്ള ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.