Connect with us

Covid19

കൊവിഡ് 19: പ്രധാന മന്ത്രി ഏപ്രില്‍ 26ന് ജനങ്ങളെ അഭിസംബോധന ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 പ്രതിരോധത്തില്‍ രാജ്യം എത്രമാത്രം മുന്നോട്ടുപോയി എന്നത് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 26ന് ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യും. ഭാവി നടപടികളും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അദ്ദേഹം വ്യക്തമാക്കും. രാവിലെ 11നാണ് പ്രധാന മന്ത്രി ജനങ്ങളോട് സംസാരിക്കുകയെന്ന് ഓള്‍ ഇന്ത്യ റേഡിയോ പ്രസ്താവനയില്‍ അറിയിച്ചു.

എ ഐ ആര്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രക്ഷേപണം എഫ് എം ഗോള്‍ഡ്, എഫ് എം റെയിന്‍ബോ ഉള്‍പ്പെടെ മുഴുവന്‍ ഓള്‍ ഇന്ത്യ റേഡിയോ സ്റ്റേഷനുകളിലും ലഭ്യമാകും. പ്രക്ഷേപണം കഴിഞ്ഞാലുടന്‍ ഇതിന്റെ പ്രാദേശിക ഭാഷകളിലുള്ള തര്‍ജമയുണ്ടാകും. ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന എല്ലാ പ്രാദേശിക റേഡിയോ സ്‌റ്റേഷനുകള്‍ വഴിയും അതത് ഭാഷകളില്‍ മന്‍ കി ബാത്ത് ശ്രവിക്കാം. ദൂരദര്‍ശനും സ്വകാര്യ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും മന്‍ കി ബാത്തിന്റെ ദൃശ്യ സംപ്രേഷണം നടത്തുമെന്നതും പ്രത്യേകതയാണ്.

Latest