Connect with us

Covid19

സൈക്കിളില്‍ ചെന്നൈയില്‍നിന്നും മലപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച 22 കാരന്‍ പിടിയില്‍

Published

|

Last Updated

നാട്ടുകല്‍  |ലോക്ക്ഡൗണിനിടെ പോലീസിനെ വെട്ടിച്ച് ചെന്നൈയില്‍നിന്ന് മലപ്പുറത്തേക്ക് സൈക്കിളില്‍ കടക്കാന്‍ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയില്‍. തിരൂരങ്ങാടിയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് 22കാരനെ പാലക്കാട്മലപ്പുറം ജില്ല അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വെച്ച് പോലീസ് തടഞ്ഞു.തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശിയാണ് നാട്ടുകല്‍ പോലീസിന്റെ പിടിയിലായത്.

ഇദ്ദേഹത്തെ ക്വാറന്റീന്‍ ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന്‌നാട്ടുകല്‍ എസ് ഐ അനില്‍ മാത്യു അറിയിച്ചു.

ചെന്നൈയില്‍നിന്ന് ഒരാഴ്ച മുമ്പാണ് ആറംഗ സംഘം സൈക്കിളുകളില്‍ മലപ്പുറത്തേക്ക് യാത്ര തിരിച്ചതെന്നും ഇതില്‍ അഞ്ചുപേര്‍ നേരത്തേ പൊലീസ് പിടിയിലായതായും കണ്ണുവെട്ടിച്ചാണ് ഇതുവരെ എത്തിയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു

---- facebook comment plugin here -----

Latest