Connect with us

National

മഹാരാഷ്ട്രയില്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലില്‍ തീപ്പിടുത്തം

Published

|

Last Updated

മുംബൈ |മഹാരാഷ്ട്രയില്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിന് തീപ്പിടിച്ചു.ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായിറിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന 25 പേരെ അഗ്നിശമന സേന പുറത്തെത്തിച്ചു

മുംബൈ സെന്‍ട്രലിലെ ബെലാസിസ് റോഡില്‍ സ്ഥിതി ചെയ്യുന്ന റിപ്പണ്‍ പാലസ് ഹോട്ടലിന്റെ ഒന്നാം നിലയിലാണ് തീ പടര്‍ന്നത്. അഞ്ച് നില കെട്ടിടമാണിത്.അഞ്ച് ഫയര്‍ എഞ്ചിനുകളും നാല് ജംബോ ടാങ്കറുകളും എത്തിയാണ് തീ ആണച്ചത്.