Connect with us

Covid19

മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഒ ഐ സി സി നേതൃത്വവുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ദോഹ | കൊവിഡ് 19 വ്യാപനത്തില്‍ ദുരിതത്തിലായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനായി മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഒ ഐ സി സിയുടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ചര്‍ച്ച അഞ്ചര മണിക്കൂറോളം നീണ്ടു. പ്രവാസികളുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ഇതില്‍ ചര്‍ച്ചയായി.

പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളുടെ കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണകൂടത്തില്‍ സമര്‍ദം ചെലുത്തുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. രാജ്യത്തിന്റെ പുരോഗതിയില്‍ അതിനിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികളൂടെ പ്രയാസങ്ങള്‍ നാടിന്റെ കൂടി പ്രയാസമാണെന്ന് യോഗത്തില്‍ നേതാക്കള്‍ സൂചിപ്പിച്ചു. മുന്‍ഗണനാ ക്രമത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശക്തമായ സമ്മര്‍ദം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ ഒ ഐ സി സി ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളെ നേതാക്കള്‍ പ്രശംസിച്ചു.

ഖത്വറില്‍ നിന്ന് ഒ ഐ സി സി യെ പ്രതിനിധീകരിച്ച് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശ്രീ സമീര്‍ ഏറാമലയുടെ നേതൃത്വത്തില്‍ കെ കെ ഉസ്മാന്‍ , ജോപ്പച്ചന്‍ തെക്കെക്കൂട്ട്, സിദ്ധീഖ് പുറായില്‍ എന്നിവര്‍ പങ്കെടുത്തു.

Latest