Connect with us

Covid19

ലോക്ക്ഡൗണ്‍ ലംഘിച്ചിട്ടില്ല; സംസ്ഥാനത്ത് ഇളവ് അനുവദിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരം- കേരളം

Published

|

Last Updated

തിരുവനന്തപുരം |  ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ലംഘിച്ചിട്ടില്ലെന്ന് കേരളം. ഇളവ് അനുവദിച്ചത് കേന്ദ്ര നിര്‍ദേശപ്രകാരമാണെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. നിര്‍ദേശങ്ങളുടെ അന്തസത്ത ചോരാതെയാണ് സംസ്ഥാനം ഇളവ് അനുവദിച്ചതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

കൊവിഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് കേരളത്തിന്റെ നടപടിയെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്തയക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് കത്തയച്ചത്. കര്‍ശനമായി ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശം പാലിക്കണമെന്നും ഇളവുകള്‍ പ്രഖ്യാപിച്ചത് കേരളം തിരുത്തണമെന്നും കത്തിലുണ്ട്. വര്‍ക് ഷോപ്പുകള്‍ക്കും, ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോാട്ടലുകള്‍ക്കും, ബുക്ക് സ്റ്റാളുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. സ്‌കൂട്ടറില്‍ പുറകില്‍ ആളെ ഇരത്തിയത്. കാറില്‍ പുറകിലിരിക്കാന്‍ അനുവാദം നല്‍കിയത് എന്നിവയെല്ലാം ചട്ടലംഘനമാണെന്ന് കത്തിലുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ ഏഴ് ജില്ലകളില്‍ ഇന്ന് രാവിലെ മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്ല്യത്തില്‍ വന്നിട്ടുണ്ട്.