Connect with us

Covid19

സ്പ്രിംഗ്‌ളര്‍: അനാവശ്യ വിവാദമുയര്‍ത്തി പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമിക്കുന്നു- എല്‍ ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിംഗ്‌ളറുമായുള്ള കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തമ വിശ്വാസത്തോടെ നടത്തിയതാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എന്നാല്‍, അനാവശ്യ വിവാദമുയര്‍ത്തി കേരളത്തെയും സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും അപമാനിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. മഹാമാരിയെ നേരിടുന്നതിനെക്കാള്‍ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താ സമ്മേളന പരമ്പര നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഇതിലേക്കു വലിച്ചിഴക്കുന്നു. മുഖ്യമന്ത്രിയെ നേരിട്ട് ആക്ഷേപിച്ച് വ്യക്തിഹത്യ ചെയ്യുന്ന പ്രതിപക്ഷം കേരളീയ സമൂഹത്തെ കൂടിയാണ് വെല്ലുവിളിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃകക്ക് അന്യരാജ്യങ്ങളില്‍ പോലും പിന്തുണയേറിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളീയ സമൂഹം നടത്തിയ പോരാട്ടമാണ് ഇതിലെക്കെത്തിച്ചത്. എന്നാല്‍, ഇതുള്‍ക്കൊള്ളാനോ അംഗീകരിക്കാനോ പ്രതിപക്ഷം തയാറാകുന്നില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.