Connect with us

Kerala

സ്പ്രിംഗ്ളറില്‍ മറുപടിയുമായി ഇ പി ജയരാജന്‍; വ്യക്തികളുടെ വിവരം ചോരുമെന്ന വാദത്തില്‍ കഴമ്പില്ല

Published

|

Last Updated

തിരുവനന്തപുരം |  സ്പ്രിംഗ്ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ലോകത്ത് ഒരു കാര്യവും രഹസ്യമല്ല. വ്യക്തികളുടെ വിവരം ചോരുമെന്ന വാദത്തില്‍ കഴമ്പില്ല. പ്രതിപക്ഷം എന്തോ നിധി കിട്ടിയതുപോലെ വിവാദമുണ്ടാക്കുകയാണെന്നും ഇ പി പറഞ്ഞു. എന്ത് വിവരം വേണമെങ്കിലും പരസ്യമാക്കാം. മന്ത്രിസഭായോഗത്തിലെ കാര്യങ്ങള്‍ എല്ലായിടത്തും കൊട്ടിപ്പാടാനുള്ളതല്ല. പുറത്തുപറയേണ്ട കാര്യമെ പറയൂവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

നേരത്തെ സ്പ്രിംഗഌ കരാറിനായി നിയമോപദേശം തേടിയിരുന്നില്ലെന്ന് ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. കമ്പനി വിവരശേഖരണത്തിന് അനുയോജ്യരാണെന്ന് വ്യക്തമായതിനാലാണ് കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ൂട്ടിച്ചേര്‍ത്തു.