Connect with us

Gulf

സഊദിയില്‍ വ്യാജ യാത്രാ പെര്‍മിറ്റ് വില്‍പ്പന നടത്തിയാല്‍ അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും

Published

|

Last Updated

ദമാം | കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായ കര്‍ഫ്യു സമയങ്ങളില്‍ പുറത്തിറങ്ങുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ യാത്രാ പെര്‍മിറ്റുകള്‍ തയ്യാറാക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം. കുറ്റക്കാര്‍ക്ക് ഒരുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അഞ്ച ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ഷല്‍ഷൗബ് അറിയിച്ചു.

റോഡുകളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് കര്‍ഫ്യൂ ഏര്‍പെടുത്തിയത്. കര്‍ഫ്യു സമയങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ള സ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ പാസുകള്‍ ഏപ്രില്‍ 13 മുതല്‍ ആഭ്യന്തര മന്ത്രാലയം നല്‍കി തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വ്യാജ പാസുകള്‍ വില്‍ക്കുന്ന സംഘത്തെ പോലീസ് റിയാദില്‍ പിടികൂടിയതോടെയാണ് ആഭ്യന്തര മന്ത്രാലയം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നത്.