Connect with us

Kerala

ആരോപണങ്ങളില്‍ സത്യമില്ല; രാഷ്ട്രീയ പകപോക്കലെന്ന് കെ എം ഷാജി

Published

|

Last Updated

കോഴിക്കോട് | തനിക്കെതിരായ കൈക്കൂലി ആരോപണവും വിജിലന്‍സ് കേസും രാഷ്ട്രീയ പകപോക്കലാണെന്ന് കെ എം ഷാജി എംഎല്‍എ. ഈ ആരോപണങ്ങളില്‍ സത്യത്തിന്റെ അംശം പോലും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ ഒരു എം എല്‍ എ മാത്രമാണ്. എനിക്ക് പ്ലസ്ടു അനുവദിക്കാന്‍ അവകാശമില്ല. മന്ത്രിയാണ് അത് ചെയ്യേണ്ടത്. മന്ത്രിയുടെ അടുത്തുപോയി അനുമതി വാങ്ങി എന്നാണ് ആരോപണം – ഷാജി പറഞ്ഞു.

അവര്‍ക്ക് തന്നോടുള്ള ശത്രുത മൂര്‍ച്ഛിച്ച് നില്‍ക്കുന്ന സമയമാണിത്. കോടികള്‍ ചെലവഴിച്ച് ഉണ്ടാക്കിയ ബിംബത്തെയല്ലേ രണ്ട് ദിവസം കൊണ്ട് തകര്‍ക്കുന്നത്. സ്വാഭാവികമായും പ്രതികരണം ഉണ്ടാകുമെന്നും ഷാജി പറഞ്ഞു.

---- facebook comment plugin here -----

Latest