Connect with us

Covid19

ലോകത്ത് കൊവിഡ് ബാധിതര്‍ 21,28,751; മരണം 1,42,651

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് 21,28,751 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 1,42,651 ആണ് മരണം. 5,39,000 പേര്‍ക്ക് രോഗം ഭേദമായി. യു എസില്‍ തന്നെയാണ് മരണം ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്. ഇതുവരെ 33,434 ആണ് യു എസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ മരണം. 6,53,751 ആണ് രോഗബാധിതരുടെ എണ്ണം.

ഇറ്റലിയാണ് മരണ നിരക്കില്‍ രണ്ടാമതു വരുന്നത്- 22,170. ഇവിടെ 1,68,941 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. സ്‌പെയിനില്‍ 1,82,816 പേര്‍ കൊവിഡ് പോസിറ്റീവ് ആയപ്പോള്‍ 19,130 ആണ് മരണം. ഫ്രാന്‍സില്‍ 17,167 പേര്‍ മരിച്ചു.