Connect with us

Covid19

നാട്ടിലേക്കു നടക്കുന്നതിനിടെ പോലീസ് തടഞ്ഞ് ദുരിതാശ്വാസ ക്യാമ്പിലാക്കിയ കുടിയേറ്റ തൊഴിലാളി മരിച്ചു

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ 45കാരനായി കുടിയേറ്റ തൊഴിലാളി മരിച്ചു. യു പിയിലെ റാണി കോത്താരി അലിഗഢ് സ്വദേശിയും ഭുവ്‌ദേവ് സിംഗ് എന്നയാളുടെ മകനുമായ നേത്രപാല്‍ സിംഗ് ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഏപ്രില്‍ രണ്ടു മുതല്‍ ഹരിദ്വാര്‍-ഡല്‍ഹി ഹൈവേയിലെ ഗ്രാന്‍ഡ് വേദാന്തം ഹാളില്‍ ഒരുക്കിയ താത്ക്കാലിക അഭയാര്‍ഥി ക്യാമ്പില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ നാട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് പോലീസ് ഇയാളെ അഭയാര്‍ഥി ക്യാമ്പിലാക്കിയത്.

ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ നേത്രപാല്‍ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കു മാറ്റി.

Latest