Connect with us

Ongoing News

ടൂര്‍ ഡി ഫ്രാന്‍സ് ബൈസിക്കിള്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു

Published

|

Last Updated

പാരീസ് | ജൂണ്‍ ഇരുപത്തിയേഴിന് നടക്കേണ്ട ടൂര്‍ ഡി ഫ്രാന്‍സ് ബൈസിക്കിള്‍ ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 20 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ ജൂലൈയ് ഒമ്പത് വരെയുള്ള ഇതിന്‌റെ ഭാഗമായുള്ള എല്ലാ യോഗങ്ങളും മാറ്റിവെച്ചിട്ടുണ്ട്. പ്രൊഫഷനല്‍ സൈക്ലിംഗ് ടീമുകള്‍ക്കും ആരാധകര്‍ക്കും വളരെയധികം ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത.

സമ്മര്‍ സീസണില്‍ ടൂര്‍ണമെന്റില്‍ ഏകദേശം 12 ദശലക്ഷം കാണികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സും യൂറോകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതിനാല്‍ ഈ സമ്മര്‍ സ്‌പോര്‍ട്‌സ് കലണ്ടറില്‍ അവശേഷിക്കുന്ന അവസാനത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പാണിത്.

ടൂര്‍ ഡി ഫ്രാന്‍സ് തീയ്യതി മാറ്റിവെച്ചതിനാല്‍ ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 6 വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ടൂര്‍ ലാ വൂള്‍ട്ട എസ്പാനിയയും പുനക്രമീകരിക്കാന്‍ സാധ്യതയുണ്ട്. അതേ സമയം, വൂള്‍ട്ടയും ടൂറും ഒരേസമയം നടക്കില്ലെന്ന് വൂള്‍ട്ട ഡയറക്ടര്‍ ജാവിയര്‍ ഗില്ലെന്‍ സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.

---- facebook comment plugin here -----

Latest