Connect with us

Covid19

കാന്‍സര്‍ ചികിത്സക്കായി സംസ്ഥാനത്ത് 21 കേന്ദ്രങ്ങള്‍; എല്ലാ ജില്ലകളിലും സംവിധാനം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 21 പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് ആദ്യമായാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നതിനാല്‍ അവര്‍ക്ക് ദീര്‍ഘദൂരം യാത്രചെയ്ത് ചികിത്സക്ക് പോകേണ്ടി വരുന്നത് പ്രയാസമുണ്ടാക്കും. ഇത് ഒഴിവാക്കാനാണ് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്.

ആര്‍ സി സിയുടെ സഹകരണത്തോടെയാണ് നിലവില്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മറ്റ് കാന്‍സര്‍ സെന്ററുകളുടെ സഹകരണത്തോടെ ചികിത്സാ സൗകര്യം ഇനിയും വിപുലീകരിക്കും.