Connect with us

Covid19

കുടിയേറ്റ പ്രശ്‌നം ടൈംബോബ് പോലെ മാരകം: കമല്‍ഹാസന്‍

Published

|

Last Updated

മുംബൈ |  മുംബൈയില്‍ ജന്മനാട്ടിലേക്ക് പോകണമെന്ന് ചൂണ്ടിക്കാട്ടി കുടിയേറ്റ തൊഴിലാളികള്‍ രംഗത്തിറങ്ങിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക്പരിഹാരം കാണണം. അവരെ കൂടി പരിഗണിച്ചാവണം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടത്. കുടിയേറ്റത്തൊഴിലാളി പ്രശ്‌നം ടൈംബോംബ് പോലെയാണ്. ഇത് പരിഹരിച്ചില്ലെങ്കില്‍ കൊവിഡിനേക്കാള്‍വലിയ പ്രശ്‌നമാകും ഉണ്ടാകുകയെന്നും കമല്‍ഹാസന്‍ പറഞ്ഞു.

മധ്യവര്‍ഗ ജനതയുടെയും അതിനു മുകളിലുള്ളവരുടെയും മുന്നില്‍ കണ്ടുള്ള ബാല്‍ക്കണി സര്‍ക്കാര്‍ ആവരുത് കേന്ദ്രമെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. എല്ലാ ബാല്‍ക്കണി ആളുകളും താഴത്തേക്കൊന്നു നോക്കണം. ആദ്യം അത് ഡല്‍ഹിയിലായിരുന്നു ഇപ്പോള്‍ മുംബൈയിലും ഉണ്ടായിരിക്കുകയാണെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി.

ദിവസ വേതനത്തിന് ജോലി ചെയ്യുന്ന 1000 കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ മുംബൈയില്‍ കഴിഞ്ഞ മൂന്നാഴ്ചക്കാലമായി വരുമാനമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ്. അവര്‍ ചൊവ്വാഴ്ച ബാന്ദ്രയില്‍ ഒത്തുചേര്‍ന്ന് തങ്ങളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഒരുക്കണമെന്ന്ആവശ്യപ്പെട്ടിരുന്നു. മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലായിരുന്നു ഈ പ്രതിഷേധം.

---- facebook comment plugin here -----

Latest