Connect with us

Covid19

ഈ മാസം 20ന് ശേഷം ലോക്ക്ഡൗണില്‍ വലിയ ഇളവുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചു.

നേരത്തെയുള്ള നിയന്ത്രണങ്ങളില്‍ അമിത ഇളവുണ്ടാകില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കും. പൊതുഗതാഗതം അനുവദിക്കില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുതന്നെ കിടക്കും. മെയ് മൂന്ന് വരെ ഇത് അടഞ്ഞ് കിടക്കും. എന്നാല്‍ ഈ മാസം 20ന് ശേഷം ലോക്ക് ഡൗണില്‍ വലിയ ഇളവുകള്‍ കേന്ദ്രം പുറപ്പെടുവിച്ചു. ഇതില്‍ പ്രധാനം കമ്പോളങ്ങളും ഹോട്ടലുകളും ഹോം സ്‌റ്റേകളും തുറക്കാമെന്നതാണ്. എന്നാല്‍ സാമൂഹിക അകലം പാലിക്കണമെന്ന് കര്‍ശനമായി പറയുന്നു.

തോട്ടം മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങാം. സ്വയം തൊഴില്‍ ചെയ്യുന്ന ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബ്ബര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ജോലി ചെയ്യാന്‍ അനുമതി നല്‍കി. അടിയന്തര ആവശ്യങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും അനുമതി. ഇരു ചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും കാറില്‍ ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്കുമാണ് അനുമതി.

സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാം. ചരക്ക് വിമാനങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും അനുമതി നല്‍കി. എല്ലാ ചരക്ക് ഗതാഗതവും അനുവദിക്കും. പോസ്‌റ്റോഫീസുകള്‍ തുറക്കാം. കെട്ടിടങ്ങള്‍, റോഡ്, ജലസേചന നിര്‍മാണ മേഖലക്കും അനുമതി നല്‍കി. ഐ ടി സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. കൊറിയര്‍ സര്‍വ്വീസുകള്‍ ആരംഭിക്കും.

ഹോം സ്‌റ്റേകളും ഹോട്ടലുകളും തുറക്കാമെന്ന് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശത്തിലുണ്ട്. എന്നാല്‍ ഈ മാസം 20ന് ശേഷം മാത്രമാണ് ഹോട്ടലുകള്‍ തുറക്കേണ്ടതെന്നും പറയുന്നു.

കൂടുതല്‍ ഇളവുകള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം അറിയിച്ചു. റേഷന്‍, പാല്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍, എ ടി എം, ഐടി സേവനങ്ങള്‍, ബേങ്കുകള്‍, മാധ്യമങ്ങള്‍ എന്നിവ്ക്കുള്ള ഇളവുകള്‍ തുടരും.

 

Latest