Connect with us

Gulf

നിയന്ത്രണം ലംഘിച്ച 2527 ആളുകൾക്ക് ദുബൈ പോലീസ് പിഴ ചുമത്തി

Published

|

Last Updated

ദുബൈ | ദേശീയ അണുനശീകരണ പരിപാടിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ  നിയന്ത്രണങ്ങൾ ലംഘിച്ച 2527 ആളുകൾക്ക് ദുബൈ പോലീസ് പിഴ ചുമത്തി. ഇതിൽ 2076 മുന്നറിയിപ്പുകളും എട്ട് പിഴകളും വീട് വിട്ടിറങ്ങിയവർക്ക് നൽകിയിട്ടുണ്ട്.
ഒരൊറ്റ വാഹനത്തിൽ അനുവദനീയമായ പരമാവധി യാത്രക്കാരിൽ (മൂന്ന്) കവിഞ്ഞ യാത്രികരുണ്ടായതിനു 204 മുന്നറിയിപ്പുകളും ഒരു പിഴയും ഫെയ്സ് മാസ്ക് ധരിക്കാത്തതിന് 233 മുന്നറിയിപ്പുകളും അഞ്ച് പിഴയും ചുമത്തി.
ദേശീയ അണുനശീകരണ പരിപാടിയിൽ പ്രഖ്യാപിച്ച മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് ദുബൈ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
---- facebook comment plugin here -----

Latest