Connect with us

Covid19

ഇന്ത്യയുടെ കൊറോണ വിരുദ്ധ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

Published

|

Last Updated

ഡോ. പൂനം ഖേത്രപാല്‍ സിംഗ്

ന്യൂഡല്‍ഹി | കൊറോണ വൈറസ് വ്യാപനത്തിന് എതിരായ ഇന്ത്യയുടെ “കഠിനവും സമയബന്ധിതവുമായ നടപടികളെ” ലോകാരോഗ്യ സംഘടന പ്രശംസിച്ചു. ലോക്ക്ഡൗ ണ്‍ മെയ് 3 വരെ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയാണ് ലോകാരോഗ്യ സംഘന പ്രശംസിച്ചത്.

കെറോണ വ്യാപനത്തിനെതിരായ പോരാട്ടത്തിന്റെ ഫലം ഇപ്പോള്‍ സംഖ്യകളില്‍ പറയുന്നത് ഒരു പക്ഷേ നേരത്തെയാകും. എന്നാല്‍ ഫലപ്രദമായ ശാരീരിക അകലം സുഗമമാക്കുന്നതിന് ആറ് ആഴ്ച രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ചെയ്യാനും, പ്രധാന പൊതുജനാരോഗ്യ നടപടികളായ കൊറോണ വൈറസ് പോസിറ്റീവ് ആളുകളെ കണ്ടെത്തലും, ഐസ്വലേറ്റ് ചെയ്യലും അവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കലും വ്യാപിപ്പിക്കാനും എടുത്ത തീരുമാനം വൈറസ് ബാധ തടയുന്നതിന് സഹായകമാകും – ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.

വെല്ലുവിളികളെ അചഞ്ചലമായ സമര്‍പ്പണത്തിലൂടെ മറികടന്നാണ് ഇന്ത്യ പൊരുതുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അധികൃതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്ള അതേ ഉത്തരവാദിത്വം സമൂഹത്തിനും ഉണ്ട്. എല്ലാവരും അവനവന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കേണ്ട ഘട്ടമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി.