Connect with us

Covid19

ലോക്ക്ഡൗണ്‍ നീട്ടല്‍: പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് പ്രഖ്യാപിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  കോവിഡ് 19 മഹാമാരി ഇന്ത്യയില്‍പിടിമുറക്കുന്നതിനിടെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയേക്കുമെന്നാണ് വിവരം. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. ചില സംസ്ഥാനങ്ങളില്‍ ഇതിനകം സ്വന്തം നിലക്ക് ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.
എന്നാല്‍ ചില മേഖലകളില്‍ ചെറിയ തോതില്‍ ഇളവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ ജില്ലകളില്‍ നിലവിലെ അതേ അവസ്ഥയില്‍ ലോക്ക്ഡൗണ്‍ തുടരും. വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാര്‍ഗരേഖയിറക്കും. ഇക്കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

ദേശീയതലത്തില്‍ അടച്ചിടല്‍ 14നു ശേഷം നീട്ടുമ്പോള്‍ കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലക്കും ചില ഇളവുകള്‍ നല്‍കുമെന്നാണ് സൂചന. മുഖ്യമന്ത്രിമാര്‍ ഉന്നയിച്ച ഈ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. അടച്ചിടല്‍ തുടരുന്ന വേളയില്‍ അന്തഃസംസ്ഥാന യാത്ര അനുവദിക്കില്ല. റെയില്‍, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും.

കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കാന്‍ സാധ്യത. രോഗത്തിന്റെ വ്യാപനം കൂടുതലുള്ള ചുവപ്പ്, അല്‍പം കുറവുള്ള മഞ്ഞ, സുരക്ഷിതമായ പച്ച എന്നിങ്ങനെ മൂന്നു മേഖലകളാണുണ്ടാവുക.

 

---- facebook comment plugin here -----

Latest