Connect with us

National

ശിവവിഗ്രഹം പാല് കുടിക്കുന്നതായി പ്രചാരണം; ലോക്കഡൗണ്‍ ലംഘിച്ച് അമ്പലത്തിലെത്തിയ 13 പേര്‍ അറസ്റ്റില്‍

Published

|

Last Updated

പ്രതാപ്ഗഢ് | ലോക്ക്ഡൗണ്‍ നിലനില്‍ക്കെ വ്യാജവാര്‍ത്തയെ തുടര്‍ന്ന് അമ്പലത്തില്‍ തടിച്ചുകൂടിയവരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവവിഗ്രഹം പാലു കുടിക്കുന്നതായുള്ള പ്രചാരണത്തെ തുടര്‍ന്ന് പാലുമായി അമ്പലത്തിലെത്തിയ 13 പേരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഡഢ് ജില്ലയിലെ ശംഷര്‍ഗഞ്ചില്‍ ഞായറാഴ്ചയായിരുന്നു സംഭവം.ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത്.

ശംഷര്‍ഗഞ്ചിലെ ഒരു ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ പാല്‍ കുടിക്കുന്നതായി വാര്‍ത്തപ്രചരിച്ചു. ഇതറിഞ്ഞ് നിരവധി പേരാണ് പാലുമായി എത്തിയത്. അമ്പലത്തില്‍ ആളുകള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിന്നീട്പോലീസ് നടത്തിയ അന്വേഷണത്തില്‍ അമ്പലത്തിന് സമീപം താമസിക്കുന്ന രാജേഷ് കൗശല്‍ എന്നയാളാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. ഇയാള്‍ക്കെതിരെ കേസെടുത്തതായി ജേത്‌വാര പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
പ്രതാപ്ഗഢ് ജില്ലയില്‍ കഴിഞ്ഞ ആഴ്ച ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 453 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest