Connect with us

Saudi Arabia

സഊദിയില്‍ കര്‍ഫ്യു അനശ്ചിത കാലത്തേക്ക് നീട്ടി

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അനിശ്ചിതകാല കര്‍ഫ്യു നീട്ടികൊണ്ട് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു .

മാര്‍ച്ച് 22 നാണ് സഊദിയില്‍ ആദ്യമായി ഇരുപത്തിയൊന്ന് ദിവസത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചത്, എന്നാല്‍ കര്‍ഫ്യു ഏപ്രില്‍ 12 ന് അവസാനിക്കേണ്ടതായിരുന്നു . ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് വീണ്ടും കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് ദീര്‍ഘിപ്പിച്ചുകൊണ്ട് രാജാവ് ഉത്തരവിട്ടത്

രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളിലും മറ്റ് ഗവര്‍ണ്ണറേറ്റുകളിലും കര്‍ഫ്യു കര്‍ശനമായി തുടരുകയാണ്.
കൊറോണ വൈറസിന്റെ വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കുന്നനും ,സാമൂഹ്യ അകലം കര്‍ശനമായും പാലിക്കുന്നതിന്റെയും ഭാഗമായാണ് കര്‍ഫ്യൂ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.കര്‍ഫ്യു നിലവില്‍ വന്നതോടെ ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് താമസ സ്ഥലം വിട്ട് പുറത്തുപോവുന്നതിനും മറ്റ് പ്രവിശ്യകളില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. ഫാര്‍മസികള്‍, ഭക്ഷ്യ വിതരണ സ്റ്റോറുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ബാങ്കിംഗ് സേവനങ്ങള്‍ , ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് രാവിലെ ആറുമണിമുതല്‍ വൈകീട്ട് മുന്ന് മണിവരെ പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. മദീനയിലെ ആറ് ജില്ലകളില്‍ വീടുകളില്‍ നിന്ന് ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് കര്‍ശനവിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . ഈ സ്ഥലങ്ങളില്‍ ഭക്ഷണവും മരുന്നും നേരിട്ട് ആരോഗ്യ മാനവ ശേഷി മന്ത്രലയങ്ങള്‍ നേരിട്ട് വീടുകളില്‍ എത്തിച്ച് നല്‍കും

അവധിക്ക് നാട്ടിലേക്ക് പോയവരുടെ മടക്കയാത്ര വീണ്ടും വൈകും
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയില്‍ വീണ്ടും കര്‍ഫ്യു ദീര്‍ഘിപ്പിച്ചതോടെ സഊദിയില്‍ നിന്നും സ്വദേശങ്ങളിലേക്ക് അവധിക്ക് നാട്ടിലേക്ക് പോയ വിദേശികളുടെ മടക്ക യാത്ര വീണ്ടും വൈകും. മാര്‍ച്ച് 20 മുതല്‍ രാജ്യത്തേക്കുള്ള എല്ലാ അന്തരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയാണ് ആയിരക്കണക്കിന് പേര്‍ സ്വദേശങ്ങളില്‍ കുടുങ്ങിയത് . സഊദി അറേബ്യ കോവിഡില്‍ നിന്ന് മുക്തമായാല്‍ മാത്രമേ വിദേശികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരവ് സാധ്യമാവുകയോള്ളൂ . അതേസമയം റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്നവരുടെ റീഎന്‍ട്രി കാലാവധിയും , അവരുടെ ഇഖാമയും സൗജന്യമായി മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കിയിരുന്നു

---- facebook comment plugin here -----

Latest