Connect with us

Alappuzha

വിധവ പെന്‍ഷന്റെ ഒരു ഓഹരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തമിഴ്‌നാട് സ്വദേശിനി

Published

|

Last Updated

അമ്പലപ്പുഴ | തനിക്ക് കിട്ടിയ വിധവ പെന്‍ഷന്റെ ഒരു ഓഹരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാത്യകയാകുകയാണ് തമിഴ്‌നാട് സ്വദേശിനിയും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കേരള ഹൗസില്‍ താമസക്കാരിയുമായ തിലക. തെരുവോരങ്ങളില്‍ ആക്രിപെറുക്കി ഉപജീവനം നടത്തുകയാണിവര്‍.

കൊവിഡിന്റെ സുരക്ഷയുടെ ഭാഗമായി തിലകയും മകള്‍ മസാണിയും വിട്ടില്‍ തന്നെയാണ്. മറ്റ് മക്കളായ അനു, അനിത, മാധവന്‍ എന്നിവര്‍ ആലുവ ജന സേവ ശിശുഭവനില്‍ നിന്ന് പഠിക്കുന്നു. ഭര്‍ത്താവ് മരിയപ്പന്‍ രണ്ട് വര്‍ഷം മുന്‍പ് മരണപ്പെട്ടു. തങ്ങള്‍ക്ക് അന്നം തന്ന നാട്ടില്‍ ഒരാപത്ത് വന്നപ്പേള്‍ തങ്ങളാലാകുന്ന ചെറുതെങ്കിലും ഒരു സഹായം എന്ന നിലക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ തിരുമാനിച്ചതെന്ന് തിലക പറഞ്ഞു.

ഒരു മാസത്തെ വിധവ പെന്‍ഷന്റെ തുകയായ ആയിരത്തി ഇരുനൂറ് രുപയാണ് ആമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു എ കബീറിന് കൈമാറിയത് .സാമൂഹിക പ്രവര്‍ത്തകരായ നിസാര്‍ വെള്ളാപ്പള്ളി, വി എസ് സാബു എന്നിവര്‍ പങ്കെടുത്തു. പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest