Connect with us

Covid19

കൊവിഡിന്റെ പിടിയില്‍പ്പെട്ട് 24 മണിക്കൂറിനിടെ അമേരിക്കയില്‍ ജീവന്‍ നഷ്ടമായത് 2000 പേര്‍ക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക് | മഹാമാരിയായ കൊവിഡ് 19 ലോക്തത് ദുരന്തം വിതച്ച് കുതിക്കുന്നു. വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം 1,02,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 60 ശതമാനവും അമേരിക്ക, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ, ബ്രിട്ടന്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലാണ്. ഇതിനകം 18,849 പേര്‍ മരിച്ച ഇറ്റലിയാണ് ഇതിന് മുന്നില്‍. അമേരിക്കയില്‍ 18,725 പേരും സ്‌പെയിനില്‍ 16,081പേരും ഫ്രാന്‍സില്‍ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 30 ദിവസത്തിനിടെ 95,00 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം 17 ലക്ഷം പേര്‍ കൊവിഡിന്റെ പിടിയില്‍പ്പെട്ടു.

അമേരിക്കയില്‍ രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിന് മുകളിലായി. അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും, മരണ നിരക്ക് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണെന്നത് നല്ല സൂചനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഫ്രാന്‍സിലും ബ്രിട്ടനിലും ആയിരത്തോളം ആളുകള്‍ 24 മണിക്കൂറിനിടെ മരിച്ചത്.

മരണത്തിനൊപ്പം പുതിയ രോഗികളുടെ എണ്ണവും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണത്തില്‍ ഇളവ് വരുത്തരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് രണ്ടാമതും കൊവിഡ് പടരാന്‍ കാരണമാകും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.