Connect with us

National

ഒഡീഷക്ക് പിന്നാലെ പഞ്ചാബും ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി

Published

|

Last Updated

ചണ്ഡിഗഡ് | ഒഡീഷക്ക് പിന്നാലെ പഞ്ചാബും കോവിഡ് 19 ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ 21 ദിവസത്തെ ലോക്ഡൗണ്‍ മതിയാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇത് നീട്ടാന്‍ തീരുമാനിച്ചത്. പഞ്ചാബില്‍ ഇതുവരെ 132 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

നിലവിലെ ലോക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ, രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ഡൗണ്‍ മൂലം സാമ്പത്തിക നഷ്ടമുണ്ടായുതം നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും കുടിയേറ്റ തൊഴിലാളികള്‍ നാടുകടത്തപ്പെടുകയും ചെയ്തത് ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് സംസ്ഥാനങ്ങള്‍ പറയുന്നു.

പതിനായിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അതീവ അപകടകരമായ സ്ഥിതി വിശേഷമുണ്ടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ പലപ്പോഴും അസാധ്യമാണെന്നതാണ് കാരണം.