Connect with us

Covid19

ആഗോളതലത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,603,164; മരണം 95,693

Published

|

Last Updated

ന്യൂയോര്‍ക്ക് | ആഗോളതലത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,603,164 ആയി. മരണസംഖ്യ 95,693 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 80,000ത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. വ്യാഴാഴ്ച മാത്രം 1819 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള സ്‌പെയിനില്‍ 1,53,222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ മരണസംഖ്യ 18,279 ആയി വര്‍ധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.

ഫ്രാന്‍സിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,341 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 12,210 ആയി. ജര്‍മനിയില്‍ 2,607 പേരും ബ്രിട്ടണില്‍ എട്ടായിരത്തോളം പേരും ഇറാനില്‍ 4,110 പേരും മരണപ്പെട്ടു. ബെല്‍ജിയത്തിലും നെതര്‍ലാന്‍ഡിലും രോഗ ംവ്യാപിക്കുകയാണ്. ബെല്‍ജിയത്തില്‍ മരണം 2,500 പിന്നിട്ടു. നെതര്‍ലാന്‍ഡില്‍ 2,400. അതേസമയം വൈറസ് നിയന്ത്രണ വിധേയമായ ചൈനയില്‍ ഒരാളുടെ മരണം മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3,336 ആയി.

ലോകത്താകെ 356,440 പേര്‍ക്ക് രോഗംഭേദമായി. 1,151,031 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 50,000 ത്തോളം ആളുകളുടെ ആരോഗ്യനില ഗുരുതരമാണ്.