Connect with us

Covid19

യമനില്‍ താത്കാലിക വെടിനിര്‍ത്തലിന് അറബ് സഖ്യ സേനയുടെ ആഹ്വാനം

Published

|

Last Updated

റിയാദ് |  ഗള്‍ഫ് മേഖലയില്‍ കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യമനില്‍ താത്കാലിക വെടിനിര്‍ത്തലിന് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആഹ്വാനം. യു എന്‍ നേരത്തെ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് സഊദി തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

അഭ്യന്തര യുദ്ധം മൂലം യമന്‍ പാടെ തകര്‍ന്നിരിക്കുകയാണ് , ലക്ഷക്കണക്കിന് ആളുകളാണ് അഭയാര്‍ഥികളായിരിക്കുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് ശാശ്വത സമാധാനം കൈവരിക്കാന്‍ കഴിയുമെന്നും ,എല്ലാ ശത്രുതകളും അവസാനിപ്പിച്ച് സമഗ്രവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള പുരോഗതി കൈവരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു.

യെമന്‍ ജനതയുടെ താത്പര്യങ്ങള്‍ക്ക് സംരക്ഷിക്കുന്നതിനുള്ള അവസരമായി ഹൂത്തികള്‍ ഇത് ഉപയോഗിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണെന്ന് സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

 

Latest