Connect with us

Bahrain

കൊവിഡ് 19: സാന്ത്വനവും സഹായവുമായി ഐ സി എഫ്

Published

|

Last Updated

മനാമ |  കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജീവിതം വഴിമുട്ടിയവരെ കണ്ടെത്തി സഹായിക്കുന്നതിനും സമാശ്വസിപ്പിക്കുന്നതിനുമായി സാന്ത്വന പ്രവര്‍ത്തനങ്ങളുമായി ബഹ്റൈന്‍ ഐ സി എഫ് കര്‍മ രംഗത്ത്. വൈറസ് ബാധയുടെ ആഘാതം സൃഷ്ടിച്ച ആധിയും ഒറ്റപ്പെടലും പ്രവാസ ലോകത്തെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐ സി എഫ് ഇടപെടല്‍. ഐ സി എഫ് നടപ്പിലാക്കിയ ചെയിന്‍ കോളിംഗ് സംവിധാനം വഴി നാലായിരത്തോളം ആളുകളെ ബന്ധപ്പെടുകയും “നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങള്‍ ഒപ്പമുണ്ടെന്ന” സന്ദേശം നല്‍കുകയും ചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്.

ജോലിയില്ലാതെയും ശമ്പളം കിട്ടാതെയും റൂമുകളില്‍ കഴിയുന്നവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ സഹായങ്ങള്‍ എത്തിക്കുന്നതിന് ഐ സി എഫിന്റെ 75 സാന്ത്വനം വളണ്ടിയര്‍മാരാണ് വിവിധ ഭാഗങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു വരുന്നത്.
ഹെല്‍പ് ഡെസ്‌ക്ക് വഴി കണ്ടെത്തിയ 133 ആളുകള്‍ക്ക് ഇതിനകം അവശ്യ ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റുകള്‍ അവരുടെ വീടുകളില്‍ എത്തിച്ചു കൊടുത്തിട്ടുണ്ട്.

വൈറസ് വ്യാപിക്കുന്നതിന് മുമ്പ് നാട്ടില്‍ പോയി തിരിച്ചുവരാന്‍ പറ്റാതെ പ്രയാസപ്പെടുന്ന നിരവധി പേര്‍ക്ക് സമാശ്വാസമായി ഗള്‍ഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തിലും ഐ സി എഫിന്റെ ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തിച്ചുവരുന്നു. മനുഷ്യന്‍ സാമൂഹിക ജീവിയാണെന്ന അവബോധം നല്‍കി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ രൂപവത്ക്കരിച്ച് അവശ്യ സേവനങ്ങള്‍ ഉറപ്പു വരുത്തുകയാണ് ഐ സി എഫ്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ 39617646, 33254181 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest