Connect with us

Gulf

കോവിഡ് 19 നിയന്ത്രണ വിധേയമാക്കാന്‍ കഴിയും: സഊദി ആരോഗ്യ മന്ത്രി

Published

|

Last Updated

റിയാദ് | സഊദിയില്‍ കൊറോണ വൈറസ് ബാധ കര്‍ശന നിയന്ത്രണങ്ങളിലൂടെ കുറയ്ക്കാന്‍ കഴിയുമെന്ന് സഊദി ആരോഗ്യ മന്ത്രിഡോ. തൗഫീഖ് ബിന്‍ ഫര്‍ഹാന്‍ അല്‍ റബിയ പറഞ്ഞു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിന്നായിരത്തിനും രണ്ട് ലക്ഷത്തിനുമിടയില്‍ എത്താന്‍ സാധ്യതയുണ്ടെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ വ്യാപനം തടയാന്‍ കഴിയുകയൊള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നിയന്ത്രണ കാലത്ത് ജനങ്ങളുടെ സഞ്ചാരം പരിധിവിടുന്നതും ട്രാഫിക് ഗതാഗതം കുറയാത്തതുമാണ് കൂടുതല്‍ സ്ഥലങ്ങളില്‍ ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കാരണം. കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി 15 ബില്ല്യണ്‍ റിയാലാണ് നീക്കിവെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Latest