Connect with us

Covid19

കുവൈത്തില്‍ 109 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 665

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ പുതുതായി 109 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 665 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. പുതുതായി രോഗബാധ കണ്ടെത്തിയവരില്‍ 79 പേര്‍ ഇന്ത്യക്കാരാണ്. 304 ആണ് കുവൈത്തില്‍ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ ആകെ എണ്ണം. ഇവരില്‍ 103 പേര്‍ക്ക് അസുഖം ഭേദമായി. 20 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കുവൈത്തില്‍ ഏറ്റവും കൂടുതല്‍ കേരളീയര്‍ താമസിക്കുന്ന ജലീബ് ശുയൂഖില്‍ നിന്ന് കഴിഞ്ഞ ദിവസം നിരവധി പേരെ ജാബിര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. വിദേശികളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിദേശ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫര്‍വാനിയ, ജലീബ്, മഹ്ബൂല എന്നിവിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയം.