Connect with us

Covid19

മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ്‌

Published

|

Last Updated

മുംബൈ |  ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീരകരിച്ചു. 46  മലയാളി
നേഴ്‌സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് മുംബൈ സെന്‍ട്രലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവിടത്തെ ഇവിടത്തെ 150ഓളം നഴ്‌സുമാരെ നിരീക്ഷണത്തിലാക്കി. ഈ ആശുപത്രിയില്‍ മൂന്ന് പേര്‍ കൊവിഡ ബാധിച്ച് മരിച്ചിരുന്നു. ഇവരില്‍ നിന്നാകം രോഗം പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

രോഗം സ്ഥരീകരിച്ചവരെയെല്ലാം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. പുറത്ത് നിന്നുള്ള ഒരു രോഗിയേയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നില്ല. ഈ ആശുത്രിക്ക് പുറമെ മുംബൈയിലെ മറ്റ് ചില ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ വലിയ തോതില്‍ കൊവിഡ് പടരുന്നതായാണ് റിപ്പോര്‍ട്ട്.

അതിനിടെ വ്യാപാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാസികിലുള്ള ഉള്ളി മാര്‍ക്കറ്റ് അടച്ചു.ദിനം പ്രതി ശരാശരി 35000 ക്വിന്റല്‍ ഉള്ളി വ്യാപാരം നടക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടച്ചത്. വ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി. അതേ സമയം മാര്‍ക്കറ്റ് അടച്ചിടുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാര്‍ക്കറ്റുകളിലൊന്നാണ് നാസിക്ക്. ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

Latest