Connect with us

Covid19

കൊവിഡ് വ്യാപനം തടയുന്നതിന് പ്രത്യേക പദ്ധതിയുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപന നിയന്ത്രണത്തിന് പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് കേസുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുകയും പകര്‍ച്ചയുടെ ശൃംഖല തകര്‍ക്കുകയും ചെയ്ത് പുതിയ മേഖലകളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നിലവില്‍ രാജ്യത്തെ 211 ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയ 20 പേജ് വരുന്ന പദ്ധതി രേഖയില്‍ പറയുന്നു.

ഏറ്റവുമവസാനത്തെ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം രണ്ടാഴ്ച സമയം പുതിയ കേസുകളൊന്നും കണ്ടെത്താതിരിക്കുന്ന സാഹചര്യത്തില്‍ മാത്രമെ പദ്ധതി പ്രവര്‍ത്തനം ചുരുക്കുകയുള്ളൂ. 28 ദിവസത്തേക്കെങ്കിലും വീടിനകത്തിരിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് പദ്ധതിയുടെ അടിസ്ഥാനത്തില്‍ പ്രചാരണം നടത്തും. വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ചാണ് അകത്തിരിക്കേണ്ട ദിവസങ്ങള്‍ കൂട്ടണോ എന്നതു സംബന്ധിച്ച് തീരുമാനിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാകും ജനങ്ങള്‍ ജോലിക്കു പോകുന്ന കാര്യത്തിലും വ്യാപാരം എത്ര മണിക്കൂര്‍ വരെയാകാമെന്നതിലും സമീപനം സ്വീകരിക്കുക.

മേഖലാടിസ്ഥാനത്തിലുള്ള ക്വാറന്റൈന്‍, സാമൂഹികമായ അകലം പാലിക്കല്‍, ജാഗ്രത, സംശയമുള്ള മുഴുവന്‍ കേസുകളുടെയും പരിശോധന, ഐസോലേഷന്‍, രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ക്വാറന്റൈന്‍ ചെയ്യല്‍, അസുഖം പ്രതിരോധിക്കുന്നതിനുള്ള പൊതു ആരോഗ്യ നടപടികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കല്‍ തുടങ്ങിയവയെല്ലാം പദ്ധതിക്കു കീഴില്‍ വരുമെന്ന് രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----