Connect with us

Covid19

കശ്മീരില്‍ ജവാന് വീരമൃത്യു; ഒമ്പതു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു. കഴിഞ്ഞ 24 മണിക്കൂറിനിടെ, ഏറ്റുമുട്ടലില്‍ അഞ്ചു നുഴഞ്ഞുകയറ്റക്കാര്‍ ഉള്‍പ്പെടെ ഒമ്പതു തീവ്രവാദികളും കൊല്ലപ്പെട്ടു. ഇവരില്‍ നാലു പേരെ ദക്ഷിണ കശ്മീരിലെ ബതപുരയിലും അഞ്ചുപേരെ കുപ്‌വാര കേരന്‍ മേഖലയിലെ നിയന്ത്രണ രേഖയിലുമാണ് സൈന്യം കൊല്ലപ്പെടുത്തിയത്.

ഏറ്റുമുട്ടലിനിടെ, ഒരു ജവാന്‍ വീരമൃത്യു വരിച്ചതായും രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.

---- facebook comment plugin here -----

Latest