Connect with us

Gulf

ഹൃദയാഘാതം; മലപ്പുറം കിഴിശ്ശേരി സ്വദേശി റിയാദില്‍ നിര്യാതനായി

Published

|

Last Updated

റിയാദ് | മലപ്പുറം കിഴിശ്ശേരി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കിഴിശ്ശേരി നീരുട്ടിക്കല്‍ തൊടി ഹനീഫ (47) യാണ് റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ഹാജറ. മക്കള്‍: ആശിഖ് (അബൂദബി), ആശിമ, ആസിഫ്, അംന, മെഹ്‌റിന്‍. മരുമകന്‍: നജീബ്. സഹേദരന്‍: അഷ്‌റഫ്. മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest