Connect with us

Ongoing News

കൊവിഡ് 19: ആയിരം പി പി ഇ കിറ്റ് നൽകുമെന്ന് കാന്തപുരം

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരം പി പി ഇ കിറ്റ് നൽകുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കൊവിഡിനെ ചെറുക്കാൻ സർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും തന്റെയും മർകസ് സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജിന് 100 പി പി ഇ കിറ്റ് കൈമാറി. ഇവിടുത്തെ ആരോഗ്യ പ്രവർത്തകരുടെ യാത്രക്ക് സ്ഥാപനങ്ങളുടെ ബസ് ഡീസൽ സഹിതം നൽകുന്നുണ്ട്. എസ് വൈ എസ് സാന്ത്വനം 40 ആംബുലൻസുകൾ വിവിധ മേഖലകളിലായി നൽകിയിട്ടുണ്ട്. വരും നാളുകളിൽ ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്നും കാന്തപുരം അറിയിച്ചു.

Latest