Connect with us

Gulf

കൊവിഡ്: സഊദിയില്‍ മരണം 29 ആയി; 2179 പേര്‍ രോഗബാധിതര്‍

Published

|

Last Updated

ദമാം |  സഊദിയില്‍ കോവിഡ് 19 ബാധിച്ച് നാല് പേര് കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 29 ആയി ഉയര്‍ന്നു, ശനിയാഴ്ച 140 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 2,179 ആയതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മദീനയില്‍ ഒരു സ്വദേശി വനിതയും, ഒരു വിദേശിയും, മക്കയിലും ജിദ്ദയിലും ഓരോ വിദേശിയുമാണ് മരണപ്പെട്ടത്. മദീനയില്‍ കഴിഞ്ഞ ദിവസം മരിച്ചത് മലയാളിയായ പാനൂര്‍ സ്വദേശി പാലക്കണ്ടിയില്‍ ഷെബ്‌നാസ് (29) ആണെന്ന് തിരിച്ചറിഞ്ഞു. മദീനയിലെ ജര്‍മ്മന്‍ ആശുപ്രത്രില്‍ വെച്ചാണ് ഷബ്‌നാസ് മരിച്ചത്.അസുഖം ബാധിച്ച ഇദ്ദേഹത്തെ ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ ആശുപ്രത്രില്‍ പ്രവേശിപ്പിച്ചത് .

കോവിഡ് ബാധിച്ചവരില്‍ 420 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. 138 പേര്‍ക്ക് രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലൂടെയുമാണ് രോഗം പടര്‍ന്നത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങള്‍ നിര്‍ബന്ധമായും എല്ലാവരും പാലിക്കണമെന്നും കൂടിച്ചേരലുകള്‍ ഒഴിവാക്കി , വീടുകളില്‍ തന്നെ കഴിയണമെന്നും വക്താവ് അറിയിച്ചു.

ശനിയാഴ്ച കൂടുതല്‍ കോവിഡ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദിലാണ് 66 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിതീകരിച്ചതിരിക്കുന്നത് , ജിദ്ദ (21), അല്‍അഹ്‌സ (15), മക്ക അല്‍ മുക്കരാമ (9), തബൂക്ക് (5), ഖത്തീഫ് (5), തയ്ഫ് (4), മദീന (2), അല്‍ഖോബര്‍ (2), ദഹ്‌റാന്‍ (2), ദമാം (2), അബഹ, ഖമിസ് മുഷൈത്ത്, ജൂബൈല്‍ , ബുറൈദ, ജിസാന്‍ , അല്‍മജ്മ ,അല്‍ദിരിയ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവുമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

---- facebook comment plugin here -----

Latest