Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000 കഴിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി |  ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് മുവ്വായിരം കഴിഞ്ഞു. 3072 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 75 പേര്‍ രോഗം മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 30 ശതമാനവും ഡല്‍ഹിയിലെ തബ്ലീഹ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരീകരിച്ച 3072ല്‍ 1023 കേസുകളും ഇത്തരത്തിലുള്ളതാണ്.

മാഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 500ന് മുകളില്‍ പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇന്ന് 74 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73 പേരും തബ്ലീഹ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 1500 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ 1200 പേരെ മാത്രമേ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടുള്ളു. ആന്ധ്രയിലും, തെലുങ്കാനയിലും കര്‍ണാടകയിലുമെല്ലാം ഇന്ന് സ്ഥിരീകരിച്ച രോഗികളില്‍ ഭൂരിഭാഗവും തബ്ലീഹ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്.

 

 

Latest