Connect with us

Kerala

നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ തോട്ടങ്ങളില്‍ നിന്ന് വിളവെടുപ്പിന് അനുമതി

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് 19 ഭീഷണി മൂലം അടച്ചട്ടി സംസ്ഥാനത്തെ തോട്ടം മേഖലയില്‍ നിയന്ത്രണങ്ങളോടെ വിളവെടുപ്പിന് അനുമതി. വിളവെടുപ്പിന് പുറമെ സംഭരണവും സംസ്‌കരണവും, ജലസേചനം ഉള്‍പ്പെടെയുള്ള ആരംഭിക്കാമെന്നും എന്നാല്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. തോട്ടങ്ങളോട് ചേര്‍ന്നുള്ള ലയങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പുറമെ നിന്ന് ആരും ജോലിക്ക് വരാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്.

തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങളാണ് കര്‍ശന നിയന്ത്രണങ്ങളോടെ ഭാഗമികമായി തുറക്കുന്നത്. തേയില കൊളുന്ത് നുള്ളാനും അവ സംസ്‌കരിക്കുന്നതിന് ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനും മാത്രമാണ് അനുമതി. കൊളുന്ത് നുള്ളാന്‍ അര ഏക്കറിന് ഒരു തൊഴിലാളി എന്ന നിലയില്‍ മാത്രമേ നിയോഗിക്കാവൂ. കൊളുന്ത് തൂക്കുന്ന ഇടങ്ങളില്‍ തൊഴിലാളികള്‍ തമ്മില്‍ എട്ടടി അകലം പാലിക്കണം. ഫാക്ടറിയില്‍ നിന്ന് തേയില വെയര്‍ഹൗസിലേക്ക് കൊണ്ടുപോകുന്നതിനു മാത്രമായി വാഹനം ഉപയോഗിക്കാനും അനുമതിയുണ്ട്.

ഏലത്തോട്ടങ്ങളില്‍ ജലസേചനവും അത്യാവശ്യ കീടനാശിനി പ്രയോഗവും നടത്താം. ഇതിനായി ഒരു ഏക്കറില്‍ ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. കാപ്പി തോട്ടങ്ങളില്‍ ജലസേചനത്തിനും കീടനാശിനി പ്രയോഗത്തിനുമാണ് അനുമതി. എണ്ണപ്പന കുരു വിളവെടുക്കുകയും തോട്ടങ്ങള്‍ക്കകത്തുള്ള ഫാക്ടറികളില്‍ മാത്രം സംസ്‌കരിക്കുകയും ചെയ്യാം. ഇതിനായി 15 ഏക്കറിന് നാല് തൊഴിലാളികള്‍ എന്ന നിലയില്‍ മാത്രമേ നിയോഗിക്കാവൂ.

കശുവണ്ടി ശേഖരിക്കുകയും അവ യാര്‍ഡുകളില്‍ എത്തിക്കുകയും ചെയ്യാം. ഒരു ഹെക്ടര്‍ സ്ഥലത്ത് ഒരു തൊഴിലാളി എന്ന നിലയില്‍ നിയോഗിക്കാം. ഗ്രാമ്പൂ വിളവെടുപ്പിന് ഒരു ഏക്കറിന് മൂന്ന് തൊഴിലാളികളെ വീതം നിയോഗിക്കാം. ഈ നിര്‍ദ്ദേശങ്ങളും കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.

 

Latest